Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gaza

ഗാ​സ​യി​ൽ ബോം​ബാ​ക്ര​മ​ണം; അ​ൽ ജ​സീ​റ ക്യാ​മ​റാ​മാ​നും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടു

ഗാ​സ: ഇ​സ്ര​യേ​ൽ ഗാ​സ​യി​ൽ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ അ​ൽ ജ​സീ​റ അ​റ​ബി​ക് ചാ​ന​ലി​ന്‍റെ ക്യാ​മ​റാ​മാ​ൻ അ​ഹ​മ്മ​ദ് വി​ഷ്വ കൊ​ല്ല​പ്പെ​ട്ടു. യു​ദ്ധം ആ​രം​ഭി​ച്ച​തി​ന് ശേ​ഷം കൊ​ല്ല​പ്പെ​ടു​ന്ന അ​ഞ്ചാ​മ​ത്തെ അ​ൽ ജ​സീ​റ ജീ​വ​ന​ക്കാ​ര​നാ​ണ് അ​ഹ​മ്മ​ദ് വി​ഷ്വ.

ശ​നി​യാ​ഴ്ച​യാ​ണ് മ​ധ്യ ഗാ​സ​യി​ലെ അ​ൽ-​ബു​റൈ​ജ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലു​ള്ള അ​ഹ​മ്മ​ദ് വി​ഷ്വ​യു​ടെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ അ​ഹ​മ്മ​ദ് വി​ഷ്വ​യു​ടെ ഭാ​ര്യ​യും മ​ക്ക​ളും ഉ​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

അ​ൽ ജ​സീ​റ​യു​ടെ ഗാ​സ​യി​ലെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​ങ്ങ​ളി​ലും വാ​ർ​ത്താ ക​വ​റേ​ജു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ഹ​മ്മ​ദ് വി​ഷ്വ. ഗാ​സ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ ലോ​ക​ത്തി​ന് മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ൽ അ​ഹ​മ്മ​ദ് വി​ഷ്വ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ കാ​റ്റി​ൽ​പ്പ​റ​ത്തി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും മ​നഃ​പൂ​ർ​വം ല​ക്ഷ്യ​മി​ടു​ന്ന ഇ​സ്രാ​യേ​ലി​ന്‍റെ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് അ​ൽ ജ​സീ​റ നെ​റ്റ്‌​വ​ർ​ക്ക് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

International

ഹ​മാ​സ് വി​ട്ട​യ​ച്ച ഏ​ഴ് ബ​ന്ദി​ക​ളെ ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന് കൈ​മാ​റി

ഗാ​സ സി​റ്റി: ഹ​മാ​സ് വി​ട്ട​യ​ച്ച ഏ​ഴ് ബ​ന്ദി​ക​ളെ റെ​ഡ്ക്രോ​സ് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് കൈ​മാ​റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മ​ണ്. വ​ട​ക്ക​ൻ ഗാ​സ​യി​ൽ വ​ച്ചാ​ണ് ഇ​വ​രെ റെ​ഡ് ക്രോ​സി​ന് കൈ​മാ​റി​യ​ത്.

"അ​വ​ർ കു​ടും​ബ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു. വൈ​ദ്യ പ​രി​ശാ​ധ​ന​യി​ൽ പൂ​ർ​ണ ആ​രോ​ഗ്യ​വാ​ൻ​മാ​രാ​ണ്. സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യും ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്'-​അ​ൽ​ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബാ​ക്കി​യു​ള്ള​വ​രെ വി​ട്ട​യ​ക്കാ​ൻ ഗാ​സ​യി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​യി. തെ​ക്ക​ൻ ഗാ​സ​യി​ൽ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10ഓ​ടെ​എ​ല്ലാ ത​ട​വു​കാ​രു​ടെ​യും മോ​ച​നം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​സ്രേ​യി​ലി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന 250 പ​ല​സ്തീ​ൻ ത​ട​വു​കാ​രെ​യും ഇ​ന്ന് മോ​ചി​പ്പി​ക്കും.

International

ഗാ​സ​യു​ടെ അ​ധി​കാ​രം വി​ട്ടു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കും; അ​ന്ത്യ​ശാ​സ​ന​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ഗാ​സ​യു​ടെ അ​ധി​കാ​രം വി​ട്ടു​കൊ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. താ​ൻ മു​ന്നോ​ട്ട് വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​മാ​സ് അ​ധി​കാ​രം ഒ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ചാ​ൽ അ​വ​രെ ഉ​ന്മൂ​ല​നം ചെ​യ്യും.

ഹ​മാ​സ് അ​ധി​കാ​ര​ത്തി​ൽ തു​ട​രു​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ച്ചാ​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു ട്രം​പ്. ഹ​മാ​സ് അ​വ​രു​ടെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യേ​ക്കാ​മെ​ന്ന ആ​ശ​ങ്ക കൂ​ടി​യാ​ണ് ഇ​തോ​ടെ ഉ​യ​രു​ന്ന​ത്.

ഹ​മാ​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി നേ​ര​ത്തെ ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മാ​ധാ​ന ക​രാ​റി​ല്‍ തീ​രു​മാ​നം വൈ​കു​ന്ന​ത് പൊ​റു​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നും സ​മാ​ധാ​ന ക​രാ​ര്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നു​മാ​യി ഇ​സ്ര​യേ​ല്‍ താ​ത്കാ​ലി​ക​മാ​യി ആ​ക്ര​മ​ണം നി​ര്‍​ത്തി​വ​ച്ച​തി​ല്‍ ന​ന്ദി​യു​ണ്ട്.

ഹ​മാ​സ് എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണം. കാ​ല​താ​മ​സം വ​രു​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല. ഗാ​സ​യ്ക്ക് വീ​ണ്ടും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന യാ​താ​ന്നും അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞി​രു​ന്നു.

International

ബ​ന്ദി​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണം; ഹ​മാ​സി​ന് ട്രം​പി​ന്‍റെ താ​ക്കീ​ത്

വാ​ഷിം​ഗ്ട​ൺ: ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​മാ​ധാ​ന പ​ദ്ധ​തി​ക​ള്‍ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഹ​മാ​സി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. വൈ​കി​ച്ചാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ ട്രം​പ് കു​റി​ച്ചു.

സ​മാ​ധാ​ന ക​രാ​ർ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​സ​യി​ല്‍ ആ​ക്ര​മ​ണം നി​ർ​ത്തി​വെ​ച്ച ഇ​സ്ര​യേ​ലി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു. 20 ഇ​ന നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ ഗാ​സ പ​ദ്ധ​തി​യും ബ​ന്ദി കൈ​മാ​റ്റ​വും ന​ട​പ്പാ​ക്കാ​ൻ ഇ​താ​ണ് പ​റ്റി​യ സ​മ​യ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ട​യ​യ്ക്കാ​മെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ ആ​ക്ര​മ​ണം നി​ര്‍​ത്താ​ന്‍ ട്രം​പ് ഇ​സ്ര​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

International

ബ​ന്ദി മോ​ച​നം; ഹ​മാ​സി​ന്‍റെ പ്ര​സ്താ​വ​ന സ്വാ​ഗ​തം ചെ​യ്ത് ട്രം​പ്

വാ​ഷിം​ഗ്ട​ൺ : ഗാ​സ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി ഹ​മാ​സ് അം​ഗീ​ക​രി​ച്ച​തി​നെ സ്വാ​ഗ​തം ചെ​യ്ത് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഹ​മാ​സ് ശാ​ശ്വ​ത സ​മാ​ധാ​ന​ത്തി​ന് ത​യാ​റാ​യെ​ന്നാ​ണ് ക​രു​തു​ന്നു.

ഗാ​സ​യി​ലെ ബോം​ബാ​ക്ര​മ​ണം ഇ​സ്ര​യേ​ൽ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണം. എ​ന്നാ​ലേ ബ​ന്ദി​ക​ളെ പെ​ട്ടെ​ന്നും സു​ര​ക്ഷി​ത​മാ​യും തി​രി​കെ ല​ഭി​ക്കൂ​വെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ബ​ന്ദി മോ​ച​ന​വും ഭ​ര​ണ​ക്കൈ​മാ​റ്റ​വും ഒ​ഴി​കെ​യു​ള്ള ഉ​പാ​ധി​ക​ളി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ​ക്കു​റി​ച്ച് ട്രം​പ് പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല.

ഹ​മാ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളി​ലു​ള്ള സ​മ്പൂ​ർ​ണ പ്ര​തി​ക​ര​ണം ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന വീ​ഡി​യോ ട്രം​പ് ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച ചി​ല ഉ​പാ​ധി​ക​ളി​ന്മേ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ​മെ​ന്നും ഹ​മാ​സ് അ​റി​യി​ച്ചു.

International

ബ​ന്ദിക​ളെ മോ​ചി​പ്പി​ക്കാം; ട്രം​പി​ന്‍റെ ചി​ല ഉ​പാ​ധി​ക​ൾ അം​ഗീ​ക​രി​ച്ച് ഹ​മാ​സ്

ക​യ്റോ: ഗാ​സ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്നോ​ട്ടു​വ​ച്ച സ​മാ​ധാ​ന പ​ദ്ധ​തി​യി​ലെ ചി​ല ഉ​പാ​ധി​ക​ൾ ഹ​മാ​സ് അം​ഗീ​ക​രി​ച്ചു. ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ വി​ട്ട​യ​യ്ക്കാ​നും ഗാ​സ​യു​ടെ ഭ​ര​ണം കൈ​മാ​റു​ന്ന​തി​നു​മാ​ണ് ഹ​മാ​സ് സ​മ്മ​ത​മ​റി​യി​ച്ച​ത്.

എ​ന്നാ​ൽ മ​റ്റ് ഉ​പാ​ധി​ക​ളി​ന്മേ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച വേ​ണ​മെ​ന്നും ഹ​മാ​സ് അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ​സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ഹ​മാ​സ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഞാ​യ​റാ​ഴ്ച‌ വൈ​കു​ന്നേ​രം ആ​റി​ന​കം സ​മാ​ധാ​ന പ​ദ്ധ​തി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് ട്രം​പ് ഹ​മാ​സി​ന് അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഹ​മാ​സി​ന്‍റെ പ്ര​തി​ക​ര​ണം. അ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര​പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ക​രാ​റി​ലെ മു​ഴു​വ​ൻ വ്യ​വ​സ്ഥ​ക​ളും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​തേ​ക്കു​റി​ച്ച് പ​ഠി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്നും ചി​ല ഹ​മാ​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നി​രാ​യു​ധീ​ക​രി​ക്ക​ണ​മെ​ന്ന സ​മാ​ധാ​ന പ​ദ്ധ​തി​യി​ലെ നി​ർ​ദേ​ശ​ത്തെ​ക്കു​റി​ച്ച് ഹ​മാ​സ് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഗാ​സ മു​ന​മ്പി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ത​ട​വു​കാ​രെ കൈ​മാ​റാ​നും അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ളെ​ത്തി​ക്കാ​നും അ​റ​ബ്, ഇ​സ്ലാ​മി​ക, രാ​ജ്യാ​ന്ത​ര​രം​ഗ​വും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രും മ​രി​ച്ച​തു​മാ​യ എ​ല്ലാ ബ​ന്ദി​ക​ളെ​യും വി​ട്ടു​ന​ൽ​കാം. ട്രം​പി​ന്‍റെ പ​ദ്ധ​തി​യി​ലെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കി​യാ​ൽ ബ​ന്ദി​ക​ളെ വി​ട്ടു ന​ൽ​കു​മെ​ന്നും ഹ​മാ​സ് പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

International

സൈ​ന്യ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് ത​ള്ളി; ഗാ​സ ന​ഗ​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ഇ​സ്ര​യേ​ൽ സു​ര​ക്ഷാ കാ​ബി​ന​റ്റി​ന്‍റെ അ​നു​മ​തി

ടെ​ൽ​അ​വീ​വ്: ഗാ​സ ന​ഗ​ര​ത്തെ ഏ​റ്റെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് ഇ​സ്ര​യേ​ൽ സു​ര​ക്ഷാ കാ​ബി​ന​റ്റ് അ​നു​മ​തി ന​ൽ​കി​യ​താ​യി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ ഓ​ഫീ​സ്. ഗാ​സ മു​ഴു​വ​ന്‍ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു നെ​ത​ന്യാ​ഹു നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന പ്ര​സ്താ​വ​ന​യി​ൽ കീ​ഴ​ട​ക്കു​ന്ന​ത് ഗാ​സ സി​റ്റി എ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് ടൈം​സ് ഓ​ഫ് ഇ​സ്ര​യേ​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഹ​മാ​സു​മാ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി ഇ​സ്ര​യേ​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ഞ്ച് വ്യ​വ​സ്ഥ​ക​ളു​ടെ ഒ​രു പ​ട്ടി​ക​യെ ഭൂ​രി​പ​ക്ഷം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും പി​ന്തു​ണ​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ​റ​യു​ന്നു.

സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ സേ​ന (ഐ​ഡി​എ​ഫ്) ന​ല്‍​കി​യ മു​ന്ന​റി​യി​പ്പ് ത​ള്ളി​യാ​ണ് നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​ന് ഇ​സ്ര​യേ​ൽ സു​ര​ക്ഷാ കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഗാ​സ മു​ന​മ്പ് പി​ടി​ച്ച​ട​ക്കു​ന്ന​ത് ഒ​രു മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും ബ​ന്ദി​ക​ളു​ടെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​ക്കു​മെ​ന്നും ഐ​ഡി​എ​ഫ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ഇ​യാ​ല്‍ സ​മീ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ്, ഗാ​സ മൊ​ത്തം കീ​ഴ​ട​ക്കു​ക എ​ന്ന​തി​നു പ​ക​രം ഗാ​സ സി​റ്റി എ​ന്ന​തി​ലേ​ക്ക് മാ​ത്ര​മാ​യി തീ​രു​മാ​നി​ച്ച​തെ​ന്നും സൂ​ച​ന​യു​ണ്ട്.

അ​തേ​സ​മ​യം, ഗാ​സ​യു​ടെ സ​മ്പൂ​ര്‍​ണ്ണ നി​യ​ന്ത്ര​ണം ഇ​സ്ര​യേ​ല്‍ ഏ​റ്റെ​ടു​ക്കു​മെ​ങ്കി​ലും അ​വി​ടം ഭ​രി​ക്കാ​ന്‍ ഇ​സ്ര​യേ​ലി​ന് ഉ​ദ്ദേ​ശ്യ​മി​ല്ലെ​ന്ന് ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​വി​ൽ ഗാ​സ​യു​ടെ 75 ശ​ത​മാ​നം ഭാ​ഗ​ങ്ങ​ളും ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ സേ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

ഇ​തി​നി​ടെ, സൈ​നി​ക​ന​ട​പ​ടി തു​ട​രു​ന്ന​തി​നെ എ​തി​ർ​ത്ത് ഇ​സ്ര​യേ​ലി​ൽ അ​ഭി​പ്രാ​യ​വോ​ട്ടെ​ടു​പ്പു​ക​ൾ തു​ട​ങ്ങി.

Latest News

Corehub Up